കോട്ടയം : പുതിയ സർക്കാർ ചുമതയേറ്റാൽ ഉടൻ തന്നെ പട്ടികജാതി നയം പ്രഖ്യാപിക്കണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ് ) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി സെൻസെസ് പട്ടികജാതി സമൂഹം നേരിടുന്ന വിവിധ ആനുകാലികനടപ്പാക്കണമെന്നും, ജാതി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പുതിയ ഗവൺമെന്റിലെ മറ്റു മന്ത്രിമാർക്കും അവകാശ പത്രിക സമർപ്പിക്കുന്നതിനും കോട്ടയത്ത് നടന്ന സംഘടനയുടെ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
Advertisements
സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ, പി.ആർ. ശിവരാജൻ, അനിൽകുമാർ.റ്റി.ആർ, സി.എസ്. ശശീന്ദ്രൻ, സജി.സി.എം, സുജാത. പി, പി സുഭാഷ്, എം ആർ ശിവപ്രകാശ്, ദീപക് രാജ്, വി ടി റെജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.


