ഇനി മുന്നിൽ ആ പതിനഞ്ചുകാരൻ മാത്രം; ജയ്സ്വാളിനെയും പിന്നിലാക്കി വൈഭവിൻ്റെ കുതിപ്പ് 

ദില്ലി: ഐപിഎല്ലില്‍ ചരിത്രനേട്ടവുമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ 15 കാരൻ ഓപ്പണര്‍ വൈഭവ് സൂര്യവംശി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വൈഭവ് സ്വന്തമാക്കിയത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ (42 സിക്സുകള്‍) റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്സറുകള്‍ കൂടി വേണമായിരുന്നു. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എന്‍ഗിഡിയെ സിക്സ് പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാവെ മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്സിന് തൂക്കി വൈഭവ് അഭിഷേകിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി.

Advertisements

അഞ്ചാം ഓവറിലെ അവസാന പന്തില്‍ തൃപുരാന വിജയ്‌യെ സിക്സറിന് പറത്തിയാണ് വൈഭവ് ചരിത്രനേട്ടം സ്വന്തമാക്കി. 2024ലെ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സ് പറത്തി റെക്കോര്‍ഡിട്ടതെങ്കില്‍ ഈ നേട്ടം മറികടക്കാന്‍ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങളായിരുന്നു. 39 സിക്സുകള്‍ പറത്തിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം.വിരാട് കോലി 2016ലും 2024ലും 38 സിക്സുകള്‍ വീതം പറത്തി നാലാം സ്ഥാനത്താണ്. സൂര്യകുമാര്‍ യാദവും 2025ല്‍ 38 സിക്സുകള്‍ പറത്തിയിരുന്നു.

Hot Topics

Related Articles