എം.വി ഗോവിനന്ദൻ്റെ വാർത്താ സമ്മേളനങ്ങൾ ജനങ്ങളെ ശത്രുക്കളാക്കി; പിണറായി വിജയനും എം.വി ഗോവിനന്ദനും സിപിഎമ്മിൻ്റെ വിമർശനം 

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായി വിജയന് പാർട്ടി ഇത്രയധികം ഇളവുകള്‍ കൊടുത്തത് ശരിയായില്ല. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കും. വെള്ളാപ്പള്ളിയുമായുള്ള സൗഹൃദം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തി. എം വി ഗോവിന്ദന്റെ ഓരോ വാർത്താസമ്മേളനവും ജനങ്ങളെ ശത്രുക്കളാക്കി മാറ്റി. നൂറുകണക്കിന് ആളുകള്‍ പാർട്ടിയില്‍ നിന്ന് അകലുന്ന അവസ്ഥ ഉണ്ടാക്കിയെന്നും വിമർശനം.

Advertisements

മന്ത്രിസഭയില്‍ മന്ത്രിമാർ തമ്മില്‍ ഈഗോ ക്ലാഷ് ഉണ്ടായിരുന്നു. മുഹമ്മദ് റിയാസ്, ബാലഗോപാല്‍, എം ബി രാജേഷ്, പി രാജീവ്, തുടങ്ങിയവർ തമ്മില്‍ ഏകോപനം ഇല്ലാത്തത് വെളിവായി. 6 സീറ്റുകള്‍ കോഴിക്കോട്ട് മോശം സ്ഥാനാർത്ഥികളെ നിർത്തി തോല്‍വി ഏറ്റുവാങ്ങി. ബാലുശ്ശേരിയില്‍ സച്ചിൻ ദേവ് പാർട്ടിക്കാരോട് പോലും മോശമായി പെരുമാറി. കുന്നമംഗലം കോഴിക്കോട് നോർത്ത് പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളില്‍ ജയസാധു ഇല്ലാത്ത സ്ഥാനാർത്ഥികളെ വീണ്ടും മത്സരിക്കാൻ അനുവദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനാർത്ഥത്തില്‍ മുഹമ്മദ് റിയാസിനും രൂക്ഷ വിമർശനം

സമുദായ നേതാക്കളെ കാണാൻ പോകുന്ന മന്ത്രിമാർ ദളിത് നേതാക്കളെ സന്ദർശിക്കാത്തത് എന്തുകൊണ്ടെന്നും ചോദ്യം. 45 ലേറെ പേർ പങ്കെടുത്ത യോഗത്തില്‍ ഭൂരിഭാഗം പേരും കടുത്ത വിമർശനം ഉന്നയിച്ചു. ലിന്റോ ജോസഫ് കെ എം രാധാകൃഷ്ണൻ കെ ടി കുഞ്ഞി കണ്ണൻ തുടങ്ങിയ നേതാക്കള്‍ ശക്തമായ വിമർശനമാണ് യോഗത്തില്‍ നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് പി കെ ബിജു പങ്കെടുത്തു. ടി പി രാമകൃഷ്ണന്റെയും മുഹമ്മദ് റിയാസിന്റെയും സാന്നിധ്യത്തിലായിരുന്നു കടുത്ത വിമർശനം.

Hot Topics

Related Articles