പ്രസവ വേദനയിൽ പുളഞ്ഞ് യുവതി ആശുപത്രിയിൽ എത്തി; ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിൽ ; ഡോക്ടറുമില്ല! പ്രസവം നടന്നത് മൊബൈൽ വെളിച്ചത്തിൽ 

ഫരീദാബാദ്: പ്രസവ വേദനയില്‍ പുളഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയില്‍ വൈദ്യ സഹായം നല്‍കാൻ ഡോക്ടറുമില്ല. ആശുപത്രി പാർക്കിംഗില്‍ ബന്ധുവിന്റെ സഹായത്തോടെ മൊബൈല്‍ വെളിച്ചത്തില്‍ പ്രസവിക്കേണ്ട ഗതികേടില്‍ യുവതി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഫരീദാബാദ് സെക്ടർ 3ലുള്ള ഫസ്റ്റ് റഫറല്‍ യൂണിറ്റ് ആശുപത്രിയിലാണ് സംഭവം. മുപ്പത് ബെഡുകളുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സയും നല്‍കിയിരുന്നു. ബാഡോലി ഗ്രാമത്തില്‍ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് പ്രസവവേദനയെ തുടർന്ന് ഇവിടെയെത്തിച്ചപ്പോള്‍ ഈ ദുരനുഭവം ഉണ്ടായത്. പുലർച്ചെ 1.40ഓടെയാണ് യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നതനുസരിച്ച്‌, ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രധാന ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. അടിയന്തിര സഹായത്തിനായി ഡോക്ടർമാരോ മറ്റ് മെഡിക്കല്‍ ജീവനക്കാരോ അവിടെ ഉണ്ടായിരുന്നില്ല.

Advertisements

ഗേറ്റില്‍ പലതവണ മുട്ടുകയും സഹായത്തിനായി ഉറക്കെ വിളിക്കുകയും ചെയ്തിട്ടും ആരും പ്രതികരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നത്.യുവതിയുടെ അവസ്ഥ വഷളായതോടെ, കുടുംബാംഗങ്ങള്‍ പിന്നിലെ മറ്റൊരു ഗേറ്റിലൂടെ ആശുപത്രി വളപ്പില്‍ പ്രവേശിച്ച്‌ ഡോക്ടർമാരെയും നഴ്സുമാരെയും തിരഞ്ഞെങ്കിലും ആരും സമയത്തിന് എത്തിയില്ല. പ്രസവവേദന അസഹനീയമാവുകയും പെട്ടെന്ന് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ, മുൻപ് പ്രസവമെടുത്ത പരിചയമുള്ള ഒരു ബന്ധു ഇടപെടുകയും ആശുപത്രി പാർക്കിംഗ് ഏരിയയില്‍ വെച്ച്‌ പ്രസവം നടത്താൻ സഹായിക്കുകയും ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണിലെ ടോർച്ച്‌ വെളിച്ചം ഉപയോഗിച്ചാണ് ഇവർ പ്രസവമെടുത്തത് എന്നാണ് ബന്ധുക്കള്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് അമ്മയെയും നവജാതശിശുവിനെയും ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് മാറ്റിയതായും ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും അധികൃതർ അറിയിച്ചു.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തിര ഘട്ടത്തില്‍ സ്റ്റാഫ് നഴ്സും മറ്റൊരു ആശുപത്രി ജീവനക്കാരനും സ്ഥലത്തില്ലാതിരുന്നതുള്‍പ്പെടെ, രാത്രികാല ഡ്യൂട്ടി ക്രമീകരണങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ ഈ വീഴ്ചയുടെയും അനാസ്ഥയുടെയും പേരില്‍ രണ്ട് ആശുപത്രി ജീവനക്കാരെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Hot Topics

Related Articles