കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മേട മാസത്തിലെ ഷഷ്ഠി വ്രതവും, ഷഷ്ഠി പൂജയും മെയ് 21 വ്യാഴാഴ്ച നടക്കും. രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും. 12.30 ന് ഷഷ്ഠിപൂജ. കൂടാതെ പൊൻകാവടി, നാരങ്ങ സമർപ്പണം എന്നീ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നതാണ്. ഒരു മണിക്കുള്ള അന്നദാനം വഴിപാടായി സമർപ്പിച്ചിരിക്കുന്നത് നീനു ജീവൻ, വെള്ളച്ചാലിൽ വീട് കുമരകം എന്നയാളാണ്. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, ബിനു ശാന്തി എന്നിവരുടെ മുഖ്യ കർമികത്വത്തിൽ ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നു. വൈകിട്ട് 8 മണിക്ക് വിശേഷപ്പെട്ട പാനക പൂജയും ഉണ്ടായിരിക്കും. ചടങ്ങുകൾക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻറ് എ.കെ ജയപ്രകാശ് അറിയിച്ചു. വഴിപാടുകളും മറ്റും മുൻകൂട്ടിബുക്കുചെയ്യാം. ഫോൺ : 0481 2524 446, 9447493472


