സർവീസിലിരിക്കെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബസഹായ നിധി വിതരണം ചെയ്തു 

കോട്ടയം : സർവ്വിസിലിരിക്കേ അകാലത്തിൽ മരണപ്പെട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായ കോട്ടയം സായുധ സേനയിലെ സബ്ബ് ഇൻസ്പെക്ടർമാരായ  റോയ് ടി.എസ്  , സുധിർ ടി.എം  പൊൻകുന്നം സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സജുമോൻ എന്നിവരുടെ കുടുംബ സഹായ നിധി വിതരണം ബഹു നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ.ആർ ബിജു നടത്തി. കേരള പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സിബിമോൻ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ പ്രേംജി കെ. നായർ ട്രഷറർ കെ.പി.ഒ.എ  സംസ്ഥാന കമ്മറ്റി, സലിം കുമാർ ജില്ലാ സെക്രട്ടറി കെ.പി.ഒ.എ കോട്ടയം ജില്ലാ, അജിത്ത് കുമാർ പ്രസിഡൻ്റ് കെ.പി.എ , അജിത്ത് ടി ചിറയിൽ പ്രസിഡൻ്റ് കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം , പ്രവീൺ കുമാർ എ.കെ ബോർഡ് മെമ്പർ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എറണാകുളം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി ചടങ്ങിന് കെ.പി.എ  ജില്ലാ സെക്രട്ടറി അനുപ് അപ്പൂകുട്ടൻ സ്വാഗതവും അനന്തകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. 

Advertisements

Hot Topics

Related Articles