വിഡി സതീശന്‍ സർക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി: മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ പട്ടിക ഗവർണർക്ക് കൈമാറി 

തിരുവനന്തപുരം: വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി.മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസവും എം ലിജുവിന് എക്സൈസിനൊപ്പം സഹകരണം കൂടി നല്‍കി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തില്‍ തർക്കം തുടരുന്നതായിരുന്നു പ്രതിസന്ധിയുടെ കാരണം. മുഖ്യമന്ത്രി വി.ഡി സതീശൻ ധനകാര്യത്തിനൊപ്പം നിയമവും പൊതുഭരണവും തുറമുഖ വകുപ്പും ഭരിക്കും. പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കാണ് വ്യവസായവും ഐടിയും. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്കും, വൈദ്യുതിയും പാർലമെൻ്ററി കാര്യവും സണ്ണി ജോസഫിനും ലഭിയ്ക്കും. 

Advertisements

കെ.മുരളീധരനാണ് ആരോഗ്യ , ദേവസ്വം വകുപ്പ് മന്ത്രി. മോൻസിന് ജലവിഭവ വകുപ്പ് ലഭിക്കുമ്പോൾ, ഷിബു ബേബി ജോണിന് വനവും നൈപുണ്യ വികവന വകുപ്പും ലഭിക്കും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഏക എം.എൽ.എയായ അനൂപ് ജേക്കബിന് ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് ലഭിക്കുന്നത്. സി.പി ജോണാണ് ഗതാഗത വകുപ്പ് മന്ത്രി. എ.പി അനിൽകുമാർ റവന്യുവും, എൻ ഷംസുദീൻ പൊതുവിദ്യാഭ്യാസവും വഖഫ് വകുപ്പു മന്ത്രിയുമാകും. റോജി എം. ജോണിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴിലും, വനിതാ ശിശുക്ഷേമവും ക്ഷീര വികസനവും ബിന്ദു കൃഷ്ണയ്ക്കും, എക്സൈസും സഹകരണവും എം.ലിജുവിനും ലഭിക്കും. കെ.എം ഷാജിയ്ക്കാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. പി.കെ ബഷീർ പൊതുമരാമത്തിനെ ഭരിക്കുമ്പോൾ, വി.ഇ അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പിൻ്റെ മന്ത്രിയാകും. ടി.സിദ്ദിഖിന് കൃഷിയും, കെ.എ തുളസിയ്ക്ക് പിന്നാക്ക ക്ഷേമവുമാണ് അനുവദിച്ചിരിക്കുന്നത്. ഒ.ജെ ജനീഷിനാണ് കായികവും, യുവജന ക്ഷേമവകുപ്പും ലഭിക്കുക. 

Hot Topics

Related Articles