26 കാരനുമായി ലൈംഗികത ആസ്വദിച്ചു; അത് മനോഹരമായ അനുഭവമായിരുന്നു ; പരമ്പരാഗതമായ വിവാഹ സങ്കല്‍പ്പങ്ങളെയോ പ്രണയ രീതികളെയോ പിന്തുടരാന്‍ തനിക്ക് താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് നടി 

പരമ്പരാഗതമായ വിവാഹ സങ്കല്‍പ്പങ്ങളെയോ പ്രണയ രീതികളെയോ പിന്തുടരാന്‍ തനിക്ക് താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ചാര്‍ലീസ് തെറോണ്‍. പ്രശസ്തമായ ‘ദ് ഡ്ര്യൂ ബാരിമോര്‍ ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കവെയാണ്, അമ്പതാം വയസ്സിലും സിംഗിളാണെന്നും അത് തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണെന്നും തെറോണ്‍ പറഞ്ഞത്. ഈയടുത്ത് താന്‍ ഒരു 26കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും മനോഹരമായ അനുഭവമായിരുന്നു അതെന്നും താരം പറയുന്നു.

Advertisements

നാല്പതുകളിലാണ് പരമ്പരാഗതമായ ചിന്തകളില്‍ നിന്ന് വിട്ട് ജീവിക്കാന്‍ തുടങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരാളുമായി ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ ജീവിതം പങ്കിടുക എന്നത് ഇനി ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. ഈ ജീവിതം കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. വിവാഹത്തെ പറ്റിയോ മറ്റൊരാള്‍ക്കൊപ്പമുള്ള ജീവിതത്തെ പറ്റിയോ ഇപ്പോള്‍ ചിന്തിക്കുന്നില്ല. താരം പറയുന്നു.

താന്‍ ദത്തെടുത്ത് വളര്‍ത്തുന്ന രണ്ട് പെണ്‍മക്കളാണ് തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് ചാര്‍ലീസ് തെറോണ്‍ പറയുന്നു. മുന്‍പ് അമ്മ മറ്റൊരാള്‍ക്കൊപ്പം പോകുമോ എന്നെല്ലാം മക്കള്‍ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് അങ്ങനെയുള്ള ആശങ്കകളില്ല. താരം പറയുന്നു. ഒരാള്‍ക്കൊപ്പം സ്ഥിരമായി താമസിക്കുക എന്നത് തനിക്ക് ചിന്തിക്കാനാവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

Hot Topics

Related Articles