വൈക്കം: വൈക്കം മറവൻതുരുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഭക്തിനിർഭരമായി. ഇന്ന് രാവിലെ ഗണപതി ഹോമം, അധിവാസത്തിങ്കൽ ഉഷ പൂജ , അധിവാസം വിടർത്തൽ,മരപ്പാണി, അഷ്ടബന്ധ സ്ഥാപനം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം 7.53നും 10.4നും മധ്യേ അഷ്ട ബന്ധകലശ പൂജ ആരംഭിച്ചു. പരികലശാഭിഷേകം, ഖണ്ഡബ്രഹ്മകലശാഭിഷേകം, കുംഭേശകർക്കരി കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം എന്നിവയ്ക്ക്
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻനമ്പൂതിരി, മേൽശന്തിമാരായ അനന്തൻപോറ്റി, വിപിൽ കൃഷണ തുടങ്ങി അയവർ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ശ്രീഭൂത ബലി, അന്നദാനം എന്നിവ നടന്നു. തിരുവതാംകൂർ രാജമുദ്രചാർത്തിയ ന്ന വീരശ്രംഖല നേടിയ ക്ഷേത്ര വാദ്യ കലാകാരൻ തേരൊഴി രാമക്കുറുപ്പിനെ ദേവസ്വം അധികൃതർ ഉപഹാരം നൽകി ആദരിച്ചു. അഷ്ടബന്ധ കലശ ചടങ്ങുകൾക്ക് ക്ഷേത്രംദേവസ്വം സെക്രട്ടറി സി.സുരേഷ് കുമാർ നെടുമ്പള്ളിൽ, ഭരണ സമിതി അംഗം മധുസൂദനൻനായർ, എൻ എസ് എസ് കരയോഗം സെക്രട്ടറി ശ്രീകാന്ത് മോഹനൻ, ചന്ദ്രശേഖരൻനായർ നന്ദനത്ത്,സുരേഷ് കുമാർആനന്ദമന്ദിരം, കെ.എസ്.ബിജുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈക്കം മറവൻതുരുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഭക്തിനിർഭരമായി

Advertisements

