താഴത്തങ്ങാടി കൊച്ചുവീട് ഫാമിലി പ്രീമിയർ ലീഗ് 2026 ഇന്ന് ; മത്സരം ഇന്ന് രാത്രിയിൽ ഏറ്റുമാനൂർ കോർണർ സിറ്റി ടർഫിൽ നടക്കും 

കോട്ടയം: താഴത്തങ്ങാടി കൊച്ചുവീട് ഫാമിലി പ്രീമിയർ ലീഗ് 2026 ഇന്ന് അരങ്ങേറും. മത്സരം ഇന്ന് രാത്രിയിൽ ഏറ്റുമാനൂർ കോർണർ സിറ്റി ടർഫിലാണ് നടക്കുന്നത്. കുടുംബ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ആവേശകരമായ സംഗമമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. താഴങ്ങാടിയിലെ പുരാതന കുടുംബങ്ങളിൽ ഒന്നായ കൊച്ചുവീട് കുടുംബത്തെ ആസ്പദമാക്കി പ്രവർത്തിച്ചുവരുന്ന *വെൽഫെയർ അസോസിയേഷൻ ഓഫ് കൊച്ചുവീട് ഫാമിലി (വഖ്ഫ്)*യുടെ നേതൃത്വത്തിലാണ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി ഏഴര മുതലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൂട്ടുകുടുംബാംഗങ്ങളിൽ നിന്നുള്ള നാല് ശക്തമായ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. അൽ ഫത്താഹ് ടീമിനെ കെബീർ അങ്കാളം നയിക്കുമ്പോൾ, ഖലീൽ സുൽത്താൻ ടീമിന്റെ നായകൻ ഫൈസൽ കൊച്ചുവീട് ആണ്. ബൗണ്ടറി ഹണ്ടേഴ്സ് ടീമിനെ സിയാദ് മേരികുളം നയിക്കും.വെച്ചൂർ ബ്രദേഴ്സ് ടീമിന്റെ ക്യാപ്റ്റനായി ലത്തീഫ് വെച്ചൂർ നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles