കേരള നേറ്റീവ് ബോൾ ഫെഡറേഷനും വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്‌സ് ക്ലബും ചേർന്ന് നടത്തുന്ന വെള്ളൂർ ലോകകപ്പ് മെയ് 24 ഞായറാഴ്ച 

പാമ്പാടി: കേരള നേറ്റീവ് ബോൾ ഫെഡറേഷനും വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സ് ക്ലബും സംയുക്തമായി നടത്തുന്ന മൂന്നാമത് അഖില കേരള നാടൻപന്തു കളി മത്സരത്തിന്റെ ഫൈനൽ പിടിഎം സ്‌കൂൾ മൈതാനിയിൽ മെയ്24 ഞായറാഴ്ച രണ്ടരയ്ക്ക് നടക്കും. ആദ്യമായി ഫൈനൽ കളിക്കുന്ന തോട്ടപ്പള്ളി ടീമിനെ നേരിടുന്നത് അഞ്ചേരി ടീമാണ്. വിജയികളെ കാത്തിരിക്കുന്നത് ലോകക്കപ്പ് മാതൃകയിലുള്ള സണ്ണി ഞാറക്കൽ മെമ്മോറിയൽ ട്രോഫിയും 50000 രൂപയും റണ്ണേഴ്‌സപ്പ് വിജയികളെ കാത്തിരിക്കുന്നത് വലിയ വീട്ടിൽ കരുണാകരൻ സർ മെമ്മോറിയൽ ട്രോഫിയും 25000 രൂപയുമാണ്.
വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ രക്ഷധികാരിയുമായും വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌റുമായ ജിനു ഞാറക്കൽ അധ്യക്ഷത വഹിക്കും. യോഗം അഡ്വ.റെജി സഖറിയ ഉദ്ഘാടനം ചെയ്യും. കളിക്കാരെ പരിചയപ്പെടുതുന്ന മുൻ കാല ഇതിഹാസ കളിക്കാരൻ കുറിച്ചി ഷാജി , പന്ത് വെട്ടി മത്സരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബർശീമോൻ റമ്പാൻ ഉദ്ഘാടനം ചെയ്യും. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ്സിജു കെ ഐസക് സമ്മാനദാനം നിർവഹിക്കും. ഫെഡറേഷൻ പ്രസിഡന്റെ കെ.എസ് സന്ദീപ്, ഫെഡറേഷൻ സെക്രട്ടറി ബബിലു പള്ളം ഫെഡറേഷൻ രക്ഷാധികാരി സതീശ് വർക്കി, സെബാസ്റ്റ്യൻ ജോസഫ്തുടങ്ങിയവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles