അകാലയത്തിൽ യാത്രയവസാനിപ്പിച്ചിട്ടും രാജേഷിൻ്റെ കണ്ണുകൾ ഇനിയും ജ്വലിയ്ക്കും.. ! കോട്ടയം പൂവൻതുരുത്തിൽ മരിച്ച ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ്റെ കണ്ണുകൾ ദാനം ചെയ്തു 

കോട്ടയം: അകാലത്തിൽ യാത്രയവസാനിപ്പിച്ച പൂവൻതുരുത്ത് സ്വദേശിയായ ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ രാജേഷിൻ്റെ കണ്ണുകൾ ഇനിയും ജ്വലിയ്ക്കും.  ഇന്നലെ അന്തരിച്ച ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ പൂവന്തുരുത്ത് പാലേടത്ത് ഹൗസിൽ രാജേഷ് കുമാറി (47) ൻ്റെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതോടെയാണ് കാഴ്ച പരിമിതരായ രണ്ടു പേർക്ക് കൂടി പുതുവെളിച്ചമാകുന്നത്. മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ ഭാര്യ മഞ്ജു രാജേഷും മക്കളായ നന്ദനയും നയനയുമാണ് രാജേഷിൻ്റെ കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധരായത്. കോട്ടയം ‘സക്ഷമ’യുടെ പ്രേരണയിൽ നടക്കുന്ന 179-ാമത് നേത്രദാനമാണിത്. ഇതുവഴി 358 പേരുടെ ജീവിതത്തിലേക്കാണ് കാഴ്ചയുടെ പുതുവെളിച്ചം എത്തിക്കാൻ സാധിച്ചത്.  രാജേഷിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് മെയ് 24 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisements

Hot Topics

Related Articles