ബലിപെരുന്നാൾ ഒമാനിൽ കർശന ഇടപെടലുമായി ഭരണകൂടം : കാർഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി മന്ത്രാലയത്തിൻ്റെ സജീവ ഇടപെടൽ 

ഒമാൻ : ബലിപെരുന്നാളിനോടനുബന്ധിച്ച്‌ ഒമാനിലെ കേന്ദ്ര വിപണികളില്‍ കാർഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ശക്തമായ നിരീക്ഷണം തുടരുന്നതായി അറിയിച്ചു. ഇലവർഗങ്ങള്‍, വിവിധതരം പച്ചക്കറികള്‍, കിഴങ്ങുവർഗങ്ങള്‍, പഴവർഗങ്ങള്‍ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാൻ വിപണി പൂർണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisements

പ്രാദേശിക വിപണികളിലേക്ക് കാർഷിക ഉല്‍പ്പന്നങ്ങളുടെ ലഭ്യത നിലനില്‍ക്കുന്നതും വിപണിയിലെ സ്ഥിരതയ്ക്ക് സഹായകമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മെയ് 1 മുതല്‍ 20 വരെ സലാല്‍ കേന്ദ്ര വിപണിയില്‍ മാത്രം 20,000 ടണ്ണിലധികം പഴവും പച്ചക്കറിയും എത്തിച്ചേർന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബലിപെരുന്നാള്‍ കാലയളവില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിപണിയുടെ സജ്ജത ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുന്നതായും മന്ത്രാലയം അറിയിച്ചു. പെരുന്നാളിന് മുന്നോടിയായി വിപണികളില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിനായി കേന്ദ്ര വിപണികളില്‍ ഫീല്‍ഡ് പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Hot Topics

Related Articles