ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎല്‍എ. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നും സിപിഎമ്മില്‍ ആത്മവിമർശനമില്ലെന്നും സുധാകരൻ പറഞ്ഞു.സിപിഎമ്മില്‍ നില്‍ക്കാൻ കൊള്ളില്ലാത്ത സാഹചര്യമാണിപ്പോഴുള്ളതെന്നും അതുകൊണ്ടാണ് താൻ പാർട്ടി അംഗത്വം പുതുക്കാതിരുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കി. തങ്ങള്‍ പാർട്ടിയില്‍ ചേർന്ന കാലത്തെ പാർട്ടിയല്ല ഇപ്പോഴുള്ളതെന്നും പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ എന്നും ജി സുധാകരൻ വിമര്‍ശിച്ചു. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക എന്നിവയാണ് ഇപ്പോള്‍ പാർട്ടിക്കുള്ളിലുള്ളത്. പ്രസംഗങ്ങള്‍ കൊണ്ട് മാത്രം വോട്ട് കിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Advertisements


