പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് ; റെയ്ഡിന് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർത്തു; ഡ്രൈവർക്ക് കണ്ണിന് പരിക്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം. വാഹനങ്ങളുടെ ചില്ലുകൾ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവറെ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിനു മുന്നിൽ വച്ചാണ് വാഹനം അടിച്ചു തകർത്തത്. ആക്രമണത്തിൽ തകർന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി.

Advertisements

Hot Topics

Related Articles