ക്രിസ് ഗെയിലിന്റെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുങ്ങി സൂര്യവൻഷി : വേണ്ടത് എഴു സിക്സുകൾ മാത്രം

ബല്ലാന്‍പൂര്‍: ഐപിഎല്‍ ചരിത്രത്തിലെ ഇതിഹാസ താരം ക്രിസ് ഗെയിലിന്റെ വമ്പന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15 വയസ്സുകാരന്‍ വിസ്മയം വൈഭവ് സൂര്യവന്‍ഷി. ബുധനാഴ്ച നടക്കുന്ന ഐപിഎല്‍ 2026 എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുമ്പോള്‍, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന ഗെയിലിന്റെ റെക്കോര്‍ഡാണ് വൈഭവിനെ കാത്തിരിക്കുന്നത്. 2012 സീസണില്‍ ഗെയില്‍ പറത്തിയ 59 സിക്‌സറുകളാണ് നിലവിലെ റെക്കോര്‍ഡ്. ഈ സീസണില്‍ ഇതുവരെ 53 സിക്‌സറുകള്‍ വൈഭവ് നേടിക്കഴിഞ്ഞു.

Advertisements

ഹൈദരാബാദിനെതിരായ മത്സരത്തില്‍ 7 സിക്‌സറുകള്‍ കൂടി നേടാനായാല്‍ ഗെയിലിന്റെ 14 വര്‍ഷം പഴക്കമുള്ള ഈ റെക്കോര്‍ഡ് പഴങ്കഥയാകും. വെറും 7 സിക്‌സറുകള്‍ എന്നത് വൈഭവിനെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നല്ല; കാരണം ഈ സീസണില്‍ ശരാശരി ഓരോ 4.7 പന്തിലും ഒരു സിക്‌സര്‍ എന്ന നിരക്കിലാണ് ഈ ഇടംകയ്യന്‍ താരം പന്ത് അതിര്‍ത്തി കടത്തുന്നത്. ബീഹാറില്‍ നിന്നുള്ള ഈ അത്ഭുത ബാലന്‍ ഈ സീസണില്‍ അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. 14 മത്സരങ്ങളില്‍ നിന്നായി 583 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ശരാശരി: 41.64, സ്‌ട്രൈക്ക് റേറ്റ്: 232.67. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും വൈഭവ് നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിരാട് കോലിയെയും കെ എല്‍ രാഹുലിനെയും പോലുള്ള മുതിര്‍ന്ന താരങ്ങളുടെ സ്ഥിരതയും ക്രിസ് ഗെയിലിന്റെ സ്‌ഫോടനാത്മകതയും ഒത്തുചേര്‍ന്ന ബാറ്റിംഗാണ് വൈഭവിനെ വേറിട്ടുനിര്‍ത്തുന്നത്. താന്‍ നേടിയ ആകെ റണ്‍സിന്റെ 54 ശതമാനവും സിക്‌സറുകളിലൂടെയാണ് വൈഭവ് സ്വന്തമാക്കിയത്. ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ വൈഭവിനെ സംബന്ധിച്ച്‌ നിര്‍ണായകമാണ്. ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരു അവസരം ഈ സീസണില്‍ ലഭിച്ചേക്കില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ ലക്ഷ്യമിടുന്നത് ക്രിസ് ഗെയിലിന്റെ മറ്റൊന്ന് റെക്കോര്‍ഡ് കൂടിയാണെന്ന് വൈഭവ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഒരു ഇരട്ട സെഞ്ച്വറി നേടുക എന്നതാണ് തന്റെ സ്വപ്നമെന്നാണ് ഈ 15-കാരന്‍ പറയുന്നത്.

Hot Topics

Related Articles