തിരുവനന്തപുരത്ത് ഇ.ഡി വാഹനങ്ങൾ അടിച്ചു തകർത്ത സംഭവം : സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്രം ; പരിക്കേറ്റവരിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനും ഡ്രൈവറും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം ഉണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്. സംഭവത്തിൽ ഇ.ഡി പരാതി നൽകിയിട്ടുണ്ട്. വാഹനം തമ്പാനൂർ പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Advertisements

റെയ്ഡിന് ശേഷം മടങ്ങിയ വാഹനങ്ങളുടെ ചില്ലുകൾ സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവറെ കേന്ദ്ര സേനയുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്കു മാറ്റി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിനു മുന്നിൽ വച്ചാണ് വാഹനം അടിച്ചു തകർത്തത്. ആക്രമണത്തിൽ തകർന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി.

Hot Topics

Related Articles