മക്കള്‍ വളരാൻ കാത്തിരിക്കുകയായിരുന്നു; തൃഷ വിജയ് ബന്ധം പരസ്യമായത് ഇങ്ങനെ

ചെന്നൈ : തൃഷ വിജയ് ബന്ധം കോളിവുഡിലെ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ആരാധകർക്ക് ഇക്കാര്യം ഈയടുത്താണ് വ്യക്തമായത്. ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജിയില്‍ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. ഈ നടി തൃഷ കൃഷ്ണനാണെന്ന് വെെകാതെ ആരാധകർക്ക് വ്യക്തമായി. വിജയ് തന്റേതാണെന്ന് തൃഷ പറയാതെ പറഞ്ഞ് കൊണ്ടിരുന്നു. 2021 ലാണ് നടിയുമായി വിജയ്ക്കുള്ള ബന്ധം താൻ കണ്ടെത്തിയതെന്ന് സംഗീത പറയുന്നുണ്ട്. അതേസമയം വർഷങ്ങള്‍ക്ക് മുമ്പേ ഇവർ തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്ന് വാദമുണ്ട്. ഇതേക്കുറിച്ച്‌ റെഡിറ്റില്‍ വന്നിരിക്കുന്ന പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisements

2000 ത്തിന്റെ തുടക്കത്തില്‍ തന്നെ ഇവർ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ സമ്മർദ്ദം കാരണം ഇടയ്ക്ക് വെച്ച്‌ നിർത്തേണ്ടി വന്നു. അതിനാലാണ് തൃഷയുടെ മറ്റൊരു ബന്ധവും വർക്കൗട്ടാകാതിരുന്നത്. വിജയ്ക്ക് തന്റെ വിവാഹ ജീവിതത്തില്‍ ശ്രദ്ധ കൊടുക്കാനുമായില്ല. മക്കള്‍ വളരാൻ കാത്തിരിക്കുകയായിരുന്നു. മക്കള്‍ വളർന്നതോടെ വിജയും തൃഷയും ബന്ധം പരസ്യമാക്കി തുടങ്ങിയെന്നാണ് പോസ്റ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗില്ലിയില്‍ അവരുടെ കെമിസ്ട്രി വളരെ നല്ലതായിരുന്നു. ആ പ്രോസസില്‍ എവിടെയോ വിജയോട് ഒരു ചെറിയ അറ്റാച്ച്‌മെന്റ് വന്നതായി എനിക്കറിയാം. അത് അവരുടെ പേഴ്സണല്‍ ലെെഫ് ആണ്. അതേക്കുറിച്ച്‌ ഞാൻ പറയുന്നില്ല. കാരണം വിജയ് അപ്പോള്‍ വിവാഹിതനാണ് എന്നാണ് നടി കുട്ടി പത്മിനി ഒരിക്കല്‍ പറഞ്ഞത്. 2015 ല്‍ തൃഷ വരുണ്‍ മന്യൻ എന്നയാളുമായി വിവാഹത്തിനൊരുങ്ങിയിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെച്ചു.

2010 ല്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ ഇവന്റില്‍ തൃഷയും വിജയും അടുത്ത് ഇരിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 2008 ന് ശേഷം 15 വർഷത്തോളും തൃഷയും വിജയും ഒരുമിച്ച്‌ അഭിനയിച്ചിട്ടില്ല. ഇന്ന് വിജയുമായുള്ള ബന്ധം രഹസ്യമാക്കി വെക്കാൻ തൃഷ തയ്യാറല്ല. വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങില്‍ തൃഷ എത്തി. 43 കാരിയാണ് ഇന്ന് തൃഷ. വിജയ് 51 കാരനും. ഇനിയുള്ള ജീവിതമെങ്കിലും ഇവർ ഒന്നിച്ച്‌ കഴിയട്ടെ എന്ന് ആരാധകർ പറയുന്നു.

അതേസമയ സംഗീതയുടെ അവസ്ഥയില്‍ വിഷമിക്കുന്നവരേറെയാണ്. അർ‌ഹമായ ജീവനാംശം നല്‍കണമെന്ന് സംഗീത ഡിവോഴ്സ് പെറ്റീഷനില്‍ പറയുന്നുണ്ട്. കോടികള്‍ സമ്പത്തുള്ള വിജയ് തന്റെ രണ്ട് മക്കളുടെ അമ്മയ്ക്ക് അർ‌ഹമായ ജീവനാംശം നല്‍കാൻ വിജയ് മടിക്കുന്നതെന്തിനെന്ന ചോദ്യങ്ങളും വരുന്നുണ്ട്. മക്കള്‍ രണ്ട് പേരും അമ്മയെയാണ് പിന്തുണയ്ക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെ ഒന്നിച്ച്‌ ജീവിച്ച സംഗീതയോട് വിജയ് ചെയ്തത് വലിയ അനീതിയാണെന്നും വാദമുണ്ട്.

Hot Topics

Related Articles