കേരളത്തിലെ മികച്ച ജീവകാരുണ്യ പ്രവർത്തകനായി പെരുമ്പാവൂർ കബീർ റഹ്മാനെ തിരഞ്ഞെടുത്തു ഡോക്ടർ അംബേദ്കർ പുരസ്‌കാരം നൽകി ആദരിച്ചു 

തിരുവല്ല: ഡോ അംബേദ്കർ മിഷൻ ഡെവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച 2026-ലെ പഠനോപകരണ വിതരണവും സാഹിത്യ സൗഹൃദ സംഗമവും മനുഷ്യ സ്നേഹത്തിന്റെ മഹത്വം ഉയർത്തിക്കാട്ടിയ ശ്രദ്ധേയമായ സ്നേഹ സംഗമമായി മാറി.   തിരുവല്ല വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകനായ കബീർ റഹ്മാൻ ന്   വർഗീസ് മാമ്മൻ എം.എൽ.എ ഡോക്ടർ അംബേദ്കർ പുരസ്‌കാരം സമ്മാനിച്ചു.

Advertisements

ഡോ അംബേദ്കർ മിഷൻ  ഡെവലപ്മെന്റ് സൊസൈറ്റിയുടെ എട്ടാമത്തെ വാർഷികത്തോട നുബന്ധിച്ചു  സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കബീർ റഹ്മാന്  പുരസ്‌കാരം നൽകി ആദരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെരുമ്പാവൂർ   കാരനായ കബീർ റഹ്മാൻ   വർഷങ്ങളായി നിശ്ശബ്ദമായി നടത്തി വരുന്ന സാമൂഹിക സേവനങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ആരെയും അറിയിക്കാതെയും യാതൊരു പ്രചാരണവും തേടാതെയും അശരണരെയും ആലംബഹീനരെയും കണ്ടെത്തി സഹായ ഹസ്തം നീട്ടുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു

തൊഴിൽരഹിതരായ കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ചെറിയ വ്യാപാരങ്ങൾ ആരംഭിക്കാൻ സാമ്പത്തിക സഹായങ്ങളും നൽകി സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. 

     നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സ്കൂൾ ബാഗുകളും വിതരണം ചെയ്ത് വിദ്യാഭ്യാസത്തിന് കരുത്തായി. കിടപ്പുരോഗികൾക്ക് ചികിത്സാ സഹായങ്ങളും ബെഡുകളും നൽകി അവരുടെ ദുരിതങ്ങൾ കുറയ്ക്കാൻ ശ്രമിച്ചു. 

വാടകവീട്ടിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭൂമിയും, ചോർന്നോലിക്കുന്ന വീടിനു മേൽക്കൂരയും, നിരവധി ടോയ്‌ലറ്റുകളും ഒരുക്കി നൽകിയിട്ടുള്ളതും അദ്ദേഹത്തിന്റെ സേവന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്വന്തം പണം ചെലവഴിച്ച്, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ മനുഷ്യ സ്നേഹം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കബീർ റഹ്മാന്റെ ജീവിതം ഇന്നത്തെ സമൂഹത്തിന് മാതൃകയാണെന്ന് ചടങ്ങിൽ പ്രസംഗിച്ചവർ പറഞ്ഞു. 

അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ മാനിച്ചു കൊണ്ട് ചടങ്ങിൽ പ്രത്യേക ആദരവും സ്നേഹോപഹാരവും നൽകി.    അംബേദ്കർ മിഷൻ ഡെവലപ്മെന്റ് സൊസൈറ്റി കഴിഞ്ഞ 8 വർഷമായി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്‌തുവരുന്നു 

രാവിലെ 10.25-ന് ആരംഭിച്ച പരിപാടിയിൽ എ.എം.ഡി.എസ് സെക്രട്ടറി ശ്രീ. ബിജു ചിരയിലുമൂടം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനായ ആരു എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. 

വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക-സാംസ്കാരിക പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത ഈ കൂട്ടായ്മ കരുണയും മനുഷ്യസ്നേഹവും ഇന്നും സമൂഹത്തിൽ ജീവനോടെ ഉണ്ടെന്ന സന്ദേശം പകർന്ന സ്നേഹവേദിയായി മാറി.

Hot Topics

Related Articles