ഏറ്റുമാനൂർ: എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. എംസി റോഡിൽ പട്ടിത്താനം റൗണ്ടാനാ ബൈപ്പാസ് ജംഗ്ഷനിലാണ് രാവിലെ 8.30മണിയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത്. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ മൂവാറ്റുപുഴ ഭാഗത്തുനിന്നും പുനലൂരിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സാണ് ഇടിച്ചു കയറിയത്. എറണാകുളം മൂവാറ്റുപുഴ റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനാണ് പട്ടിത്താനം റൗണ്ടാന ജംഗ്ഷൻ. ഇവിടെ വാഹന നിയന്ത്രണത്തിന് ട്രാഫിക് സിഗ്നൽ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന്. അപകടത്തിൽ ആർക്കും പരിക്കില്ല.
Advertisements


