ആർപ്പൂക്കര: ജലോത്സവ പ്രേമികളുടെ ആർപ്പുവിളികളോടെ ആർപ്പൂക്കര ചുണ്ടന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്. ജൂലൈ മാസം ചുണ്ടൻ നീറ്റിലിറക്കാനാണ് വള്ളംകളി പ്രേമികളുടെ പ്ലാൻ മ. വള്ളത്തിന്റെ പണികൾ നടത്തുന്നതിന് പ്രത്യേക പുര നിർമിച്ചിട്ടുണ്ട്. പണി പൂർത്തിയാകുമ്പോൾ ജില്ലയിലെ ആദ്യ ജനകീയ ചുണ്ടനാകും ആർപ്പൂക്കര ചുണ്ടൻ. നിർമാണത്തിന് 60 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരും പ്രവാസികളും വള്ളം നിർമാണത്തിൽ സഹകരിക്കുന്നുണ്ട്. 250 കുടുംബങ്ങൾക്ക് ചുണ്ടൻ വള്ളസമിതിയിൽ ഷെയറുണ്ട്.
ഏറ്റവും കൂടുതൽ ഷെയർ എടുത്തിട്ടുള്ള അനിൽ നായർ, ആഞ്ഞിലി മരം നൽകിയ ജോൺ കോയിക്കൽ ചേർപ്പുങ്കൽ എനന്നിവരാണ് അടുത്ത നെഹ്റു ട്രോഫിക്ക് വള്ളം പുന്നമടയിൽ കാണികധക്ക് ആവേശം പകരുവാൻ എത്തുമെന്ന്ചുണ്ടൻ വള്ളസമിതി ഭാരവാഹികൾ പറഞ്ഞു. ഫാ. ഡോ. ജയിംസ് മുല്ലശേരി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, ബ്ലോക്ക് അംഗം അന്നമ്മ മാണി ചുണ്ടൻ വള്ളസമിതി ചെയർമാൻ പി.ജെ.ഫിലിപ്പ്, സെക്രട്ടറി അരുൺ മോഹൻ, ട്രഷറർ വി.കെ.സാഗർ, ചൂരക്കാവ് കരിപ്പൂതൃക്ക ശ്രീകൃഷ്ണ ക്ഷേത്രം മേൽശാന്തി പി.പ്രസാദ് തുടങ്ങിയവർ മേൽനോട്ടം വഹിക്കുന്നു


