കറുപ്പിൽ നായകനാകേണ്ടിയിരുന്നത് വിജയ് ; എന്ത് കൊണ്ട് വിജയ് അഭിനയിച്ചില്ല ; നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ 

ചെന്നൈ : സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച വിജയം നേടി മുന്നേറുകയാണ്. പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ കരിയറിലെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് കറുപ്പ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ആഗോള തലത്തില്‍ കളക്ഷനിലും നേട്ടമുണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ കറുപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത് വിജയ് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആർജെ ബാലാജി. രാഷ്ട്രീയപ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമാകേണ്ടിയിരുന്ന സിനിമയാണ് കറുപ്പെന്നും എന്നാല്‍ പിന്നീട് വിജയ് തീരുമാനം മാറ്റുകയായിരുന്നുവെന്നും ആർജെ ബാലാജി പറയുന്നു.

Advertisements

“കറുപ്പ് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും ഏതായിരിക്കണം അവസാന പ്രൊജക്‌ട് എന്നുമെല്ലാം ചർച്ചയായി. തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച്‌ കാലമെടുത്തു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണം എന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച്‌ വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.” ആർജെ ബാലാജി പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെടുന്നത്. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായതെന്നതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കറുപ്പിന്റെ അന്തിമ തിരക്കഥ തയ്യാറാക്കിയത്.” ആർജെ ബാലാജി കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആർജെ ബാലാജിയുടെ പ്രതികരണം.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Hot Topics

Related Articles