കോട്ടയം നീലിമംഗലം പരുത്തിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണു ; രണ്ട് വീടുകൾക്ക് നാശ നഷ്ടം

കോട്ടയം: നീലിമംഗലം പരുത്തിക്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം കടപുഴകി വീണു. രണ്ടു വീടുകൾക്ക് കേടുപാട് സംഭവിച്ചു. നീലിമംഗലം പരുത്തിക്കുഴി കാഞ്ഞിരത്തുമ്മൂട്ടിൽ അനീഷിന്റെ വീട്ടിലും, കാർത്തിക ഭവനിൽ ഉത്തമന്റെ വീടിനു മുകളിലേയ്ക്കുമാണ് മരം മറിഞ്ഞു വീണത്. പരുത്തിരിക്കുഴി പാറയിൽ മോന്റെ വീടിന്റെ പുരയിടത്തിൽ നിന്ന മരമമാണ് മറിഞ്ഞു വീണത്. തൊട്ടപ്പുറത്തെ പുരയിടത്തിൽ നിന്ന മരം റോഡിന് കുറുകെ മറിഞ്ഞ് രണ്ടു വീടുകൾക്ക് മുകളിലേയ്ക്കു പതിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരം വെട്ടി നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Advertisements

Hot Topics

Related Articles