നിക്ഷേപതുക തിരികെ ലഭിച്ചില്ല ; കോഴിക്കോട് കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു 

കോഴിക്കോട്: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് സ്വയം പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സർവീസ് സൊസൈറ്റി ഡയറക്ടറുടെ വീട്ടിലെത്തിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത്.

Advertisements

നിക്ഷേപ തുക തിരിച്ച്‌ കിട്ടാത്തതില്‍ മനംനൊന്താണ് ഇബ്രാഹിം കുട്ടി സ്വയം തീ കൊളുത്തിയത്. കോണ്‍ഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോള്‍ ഒഴിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റതിന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Hot Topics

Related Articles