റെയിൽവേ സിഗ്നൽ കേബിളുകൾ മോഷ്ടിച്ചു വിൽപ്പന നടത്തി ; 125 മീറ്ററോളം ചെമ്പ് കമ്പി മോഷ്ടിച്ച പ്രതികൾ പിടിയിൽ 

തിരുവനന്തപുരം: റെയില്‍വെ സിഗ്നല്‍ സംവിധാനത്തിന്‍റെ കേബിളുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി സിജു ആണ് അറസ്റ്റിലായത്. 125 മീറ്ററോളം ചെമ്പ് കേബിളാണ് മോഷണം പോയത്. ഇതേ തുടർന്ന് തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയില്‍ സിഗ്നല്‍ തകരാറിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി ആണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയില്‍ സിഗ്നല്‍ സംവിധാനം തകരാറിലാകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട റെയില്‍വേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാലരാമപുരത്തെ സിഗ്നല്‍ സംവിധാനത്തിൻ്റെ കേബിളുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്.

Advertisements

റെയില്‍വേ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സിജു അറസ്റ്റിലായത്. ഇയാളാണ് കവർച്ച ചെയ്ത കേബിള്‍ വാങ്ങിയത്. കവർച്ചയില്‍ അച്ചു എന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരുവരും ചേർന്നാണ് ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ചു കേബിളുകള്‍ മുറിച്ചു മാറ്റിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേബിളുകള്‍ മോഷണം പോയതിനെ തുടർന്ന് സിഗ്നല്‍ തകരാറിലായതോടെ മാനുവല്‍ സംവിധാനത്തിലാണ് റെയില്‍വേ തിരുവനന്തപുരത്തിനും നെയ്യാറ്റിൻകരയ്ക്കുമിടയില്‍ ട്രെയിനുകള്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ആണ് തകരാർ പരിഹരിക്കാനായത്.

Hot Topics

Related Articles