കോത്തല ജി വി എച്ച് എസ് എസ്സിൽ 2026-27 അധ്യാനവർഷത്തിലെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തി

എസ് എൻ പുരം : കോത്തല ജി വി എച്ച് എസ് എസ്സിൽ 2026-27 അധ്യാനവർഷത്തിലെ പ്രവേശനോത്സവം ആഘോഷപൂർവ്വം നടത്തി.
സംസ്ഥാനതല ഉത്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രാർത്ഥനയോടെ സ്കൂളിലെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥി ഉമേഷിൻ്റെ സ്മരണാഞ്ജലിയിൽ മൗന പ്രാർഥന നടത്തി.

Advertisements


പി റ്റി എ പ്രസിഡൻ്റ് രഞ്ജിത്ത് കെ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതം ആശംസിച്ചു. പാമ്പാടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബിനു ഉത്ഘാടനകർമം നിർവഹിച്ചു. അരുവിക്കുഴി ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സ്തുത്യർഹ സേവനത്തിനുശേഷം വിരമിച്ച സ്കൂൾ പാചകതൊഴിലാളി അമ്മാളു പി എസ് നെ പി ടി എ യും എം പി ടി എ യും ആദരിച്ചു. നവാഗതരായ കുരുന്നുകളെ കിരീടവും പൂക്കളും നൽകി ഹെഡ്മാസ്റ്ററും, ക്ലാസ് ടീച്ചർമാരും സ്വാഗതം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെൻ്റോ നൽകി.സൈബർ സുരക്ഷ പ്രതിജ്ഞ എല്ലാവരും ചൊല്ലി. സ്കൂൾ പ്രിൻസിപ്പൽ റസീന എസ്, സീനിയർ ടീച്ചർ ബിനോയ് ചെറിയാൻ എന്നിവർ ആശസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി കൊച്ചു റാണി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

Hot Topics

Related Articles