ജോർജ്കുട്ടിയ്ക്ക് തമിഴിൽ നിന്നും ഒരു ഉശിരൻ എതിരാളി; തീയറ്ററുകൾ പൊട്ടിത്തെറിപ്പിച്ച് ബ്ലാസ്റ്റ് വൻ വിജയത്തിലേയ്ക്ക് 

ആവറേജ് ഹിറ്റുകള്‍ തുലോം കുറഞ്ഞ കാലമാണ് ഇത്. തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഒന്നുകില്‍ വലിയ ഹിറ്റുകളാവും, അല്ലെങ്കില്‍ തികഞ്ഞ പരാജയങ്ങള്‍.ഇതിനിടയില്‍, നിര്‍മ്മാതാവിന് വലിയ നഷ്ടം ഉണ്ടാക്കാത്ത ചെറിയ വിജയങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നുതന്നെ പറയാം. റിലീസ് ദിനത്തില്‍ ഉയരുന്ന ആദ്യ അഭിപ്രായങ്ങളാണ് മിക്കപ്പോഴും സിനിമകളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ക്കായാണ് ഓരോ സംവിധായകനും നിര്‍മ്മാതാവുമൊക്കെ ഇന്ന് കാത്തിരിക്കുന്നത്. എന്നാല്‍ ഒരേപോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ കുറവുമാണ്. ഇപ്പോഴിതാ തമിഴില്‍ നിന്ന് അത്തരത്തില്‍ ഒരു ചിത്രം എത്തിയിരിക്കുകയാണ്.

Advertisements

അര്‍ജുന്‍, അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ് എന്ന ചിത്രമാണ് അത്. മാര്‍ഷ്യല്‍ ആര്‍ട്സ് ഗണത്തില്‍ പെടുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇത്. എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് നിര്‍മ്മാണം. 28, വ്യാഴാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങള്‍ വന്നതോടെ തിയറ്ററുകളിലേക്ക് കാണികള്‍ കൂട്ടത്തോടെ എത്തി. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. മെയ് 29 മുതല്‍ 31 വരെ നീളുന്ന ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ഇതാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 നെ അടക്കം പിന്നിലാക്കിക്കൊണ്ടാണ് ബ്ലാസ്റ്റ് വാരാന്ത്യത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കളക്ഷന്‍ സ്വന്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെറൈറ്റി ഇന്ത്യയുടെ കണക്ക് പ്രകാരം വെള്ളി മുതല്‍ ഞായര്‍ വരെയുള്ള 3 ദിനങ്ങളില്‍ ബ്ലാസ്റ്റ് ഇന്ത്യയില്‍ നിന്ന് നേടിയത് 13.95 കോടിയാണ്. മറാഠി ചിത്രം ഡിയോള്‍ ബന്ദ് 2 ആണ് രണ്ടാം സ്ഥാനത്ത്. 13.85 കോടിയാണ് ചിത്രത്തിന്‍റെ ഈ മൂന്ന് ദിനങ്ങളിലെ ഇന്ത്യന്‍ കളക്ഷന്‍. മൂന്നാം സ്ഥാനത്തുള്ള ദൃശ്യം 3 നേടിയതാവട്ടെ 13.40 കോടിയും. സൂര്യയുടെ തമിഴ് ചിത്രം കറുപ്പ് ആണ് നാലാം സ്ഥാനത്ത്. 12.95 കോടിയാണ് ഇന്ത്യന്‍ കളക്ഷന്‍. ഹോളിവുഡ് ചിത്രം ഒബ്സഷന്‍ ആണ് അഞ്ചാം സ്ഥാനത്ത് എന്നതും കൗതുകം. 7.46 കോടിയാണ് ചിത്രത്തിന്‍റെ 3 ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. അതേസമയം ബ്ലാസ്റ്റിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 21 കോടിയാണ്. 

Hot Topics

Related Articles