മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു : 21കാരനായ യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു. എടപ്പാളില്‍ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിൻ്റെ വാഹനമാണ് വിറ്റത്. കാർ അപകടത്തെ തുടർന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്നു. 21കാരനായ യുവാവാണ് ഉടമ അറിയാതെ വാഹനം ആക്രി കച്ചവടക്കാർക്ക് വിറ്റത്. ലോറിയും മണ്ണുമാന്തി യന്ത്രവുമായി എത്തിയ സംഘം വാഹനം കൊണ്ടുപോകുമ്പോഴാണ് ഉടമ വിവരം അറിയുന്നത്. തുടർന്ന് ചങ്ങരംകുളം പൊലീസ് ഇടപെട്ട് കാർ കൊണ്ടുപോകുന്നത് തടയുകയായിരുന്നു. വാഹനം തന്റേതാണെന്ന് പറഞ്ഞായിരുന്നു യുവാവ് കച്ചവടം നടത്തിയത്. മധ്യസ്ഥ ചർച്ചയെ തുടർന്ന് പ്രശ്നം പരാതി ഇല്ലാതെ പരിഹരിച്ചു.

Advertisements

Hot Topics

Related Articles