അന്യഭാഷാ നടൻമാരില്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് “ഹാപ്പി”. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150 ദിവസത്തിന് മേല്‍ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂണ്‍ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറില്‍ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അള്‍ട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തില്‍ വമ്പൻ വരവേല്‍പ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2006 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ആറ്റ്ലി ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അല്ലുവിന്‍റെ കരിയറിലെ 22-ാം ചിത്രമാണ് ഇത്. ഷാരൂഖ് ഖാനെ നായകനാക്കി വന്‍ വിജയം നേടിയ ജവാന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ദീപിക പദുകോണ്‍, രശ്മിക മന്ദാന, ജാന്‍വി കപൂര്‍, മൃണാള്‍ താക്കൂര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലോകേഷ് കനകരാജിന്‍റെ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലോകേഷിന്‍റെ മറ്റ് ചിത്രങ്ങളെപ്പോലെതന്നെ ആക്ഷനും സ്റ്റൈലിനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണ്.


