സ്വതന്ത്രകർഷകസംഘംപരിസ്ഥിതി ദിനാചരണവുംഫലവൃക്ഷ തൈ വിതരണവും നാളെ

കോട്ടയം: സ്വതന്ത്രകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും, ഫലവൃക്ഷതൈകളുടെ സൗജന്യ വിതരണവും നാളെ ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10.30ന് ജില്ലാ ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പി കെ അബ്ദുൽ സലാം അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. റഫീഖ് മണിമല, പി പി മുഹമ്മദ്‌ കുട്ടി, ഷാജി തട്ടാംപറമ്പിൽ, നസീർ മണങ്ങല്ലൂർ, എം ബി അമീൻ ഷാ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.

Advertisements

Hot Topics

Related Articles