കോട്ടയം : ബാങ്കോക്കിൽ (തായ്ലൻഡ് ) നടന്ന ഇന്റർനാഷണൽ
തായ്ക്വോണ്ടോ ഓപ്പൺ ചാമ്പ്യാൻഷിപ് മത്സരത്തിൽ 60 കിലോ ഫൈറ്റിംഗ് ഇനത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണമെഡൽ നേടിയ അനുശ്രീ മേരി ജേക്കബിനെയും ഇന്ത്യൻ കോച്ച് പോൾ. സി ജോർജിനെയും കോട്ടയം ജില്ലാ തായ്ക്വോണ്ടോ അസോസിയേഷന്റെയും കോട്ടയം ലൂർദ് പബ്ലിക് സ്കൂളിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. പാക്കിൽ കൊച്ചുപറമ്പിൽ കെ. ജി. ജേക്കബ്ന്റെയും ലോട്ടസ്. റ്റി.ജോസഫ്ന്റെയും മകൾ ആണ്. ലൂർദ് പബ്ലിക് സ്കൂൾ 12 ആം ക്ലാസ്സ് വിദ്യാർഥിനിയാണ്. കഴിഞ്ഞ നവംബറിൽ ലക്നോവിൽ വച്ച് നടന്ന ദേശീയ ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയിരുന്നു.
Advertisements









