മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐയിൽ ടിൻസ് 2026 മെഗാ പ്ലേസ്മെന്റ് പ്രോഗ്രാം

മണർകാട് : മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2026 ജൂലൈയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി എം.എം. പബ്ലിക്കേഷൻസ്, കേളചന്ദ്ര, കൊണ്ടോടി ഓട്ടോ ക്രാഫ്റ്റ്സ്, നിപ്പോൺ ടൊയോട്ട, പെന്റാ പവർ കൺട്രോളേഴസ്, ടാറ്റാ മോട്ടേഴ്സ്,വോകസ് വാഗൺ, മിഡാസ്,തുടങ്ങിയ മുപ്പതോളം പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ പ്ലെയ്സ്മെന്റ് പ്രോഗ്രാം ടിൻസ് 2026 ജൂൺ 11 വ്യാഴാഴ്ച ഐ ടി ഐ മാനേജർ റവ.ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന്റെ ആദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തുന്നതും,സമാനതകളില്ലാത്ത ധീരമായ കർത്തവ്യനിർവഹണം നടത്തി കേരള സമൂഹത്തിന് മാത്യകയായ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആയ പ്രീതിഷ് പ്രസാദിനെ യോഗത്തിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ തോമസ് കുന്നേൽ ആദരിക്കുന്നതുമാണ്. മണർകാട് എസ് എച്ച് ഓ പ്രേംലാൽ എസ് എൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ഇ വി കുറിയാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ ഐ ടി ഐ സെക്രട്ടറി അനൂപ് റ്റി അന്ത്രയോസ് തെക്കേൽ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles