ഇതര സംസ്ഥാന തൊഴിലാളികളുടെ അന്യായമായ കൂലി വർദ്ധനവ് : ഉഴവൂരിൽ പ്രൈവറ്റ് ബിൽഡിംങ് കോൺട്രാക്ടർമാർ പ്രതിഷേധം നടത്തി 

കോട്ടയം : അന്യ സംസ്ഥാന തൊഴിലാളികളുടെ അന്യായമായ കൂലിവർദ്ധനവിനെതിരെ ഉഴവൂരിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടറുമാരുടെ നേത്വത്വത്തിൽ പ്രധിഷേധം നടത്തി. കെട്ടിട നിർമാണ മേഖല മുൻപെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് കോൺട്രാക്ടർമാർ ആരോപിച്ചു. സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുചേർന്ന് അന്യായമായ കൂലി വർദ്ധനവ് ആവശ്യപ്പെടുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. 

Advertisements

അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ തൊഴിലാളികൾ പെട്ടെന്ന് കൂലി ഉയർത്തിയത് കരാറുകാരെയും സാധാരണക്കാരായ കെട്ടിട ഉടമകളെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഓരോ ജില്ലയിലും സർക്കാർ നിശ്ചയിച്ച തുകയിലും അധികമാണ് നിർമ്മാണ മേഘലയിലെ മേസ്തിരി . ഹെൽപ്പർ തുടങ്ങിയവർ ആവിശ്യപ്പെടുന്നത് .നിലവിൽ മേസ്തിരി 1000 ഹെൽപ്പർ 850 എന്ന നിലയിൽ ആണ് കൂലി എന്നാൽ ഇപ്പോൾ മേസ്തിരി 1800 . ഹെൽപ്പർ 1500 എന്നി നിലയിൽ കൂലി വേണം എന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ ആവിശ്യപ്പെടുന്നത്.പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടർ അസോസിയേഷൻ പ്രസിഡൻ്റ് ഷിജു തൊട്ടിയിൽ . സ്റ്റീഫൻ കൊല്ലപ്പിള്ളിൽ .സന്തോഷ്‌ ആറുകാക്കൽ.മനു കോങ്ങട്ടുകുന്നേൽ.ബിജു കോട്ടയിൽ  കുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles