വീണാ വിജയന് വീണ്ടും ഇ.ഡി സമൻസ് ; സമൻസ് നൽകുന്നത് ഇന്ന് ഹാജരാകാത്ത സാഹചര്യത്തിൽ 

തിരുവനന്തപുരം: സിഎംആർഎല്‍ മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് ഇ ഡി ഇന്ന് വീണ്ടും സമൻസ് നല്‍കും. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമൻസ് നല്‍കുക. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇ ഡി മറുപടി നല്‍കിയിട്ടില്ല. സിഎംആർഎല്‍ എംഡി ശശിധരൻ ക‍ർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.

Advertisements

Hot Topics

Related Articles