പത്തനംതിട്ട : ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് പത്തനംതിട്ട കുടുംബക്കോടതി. വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുകയും തന്റെ വ്യക്തി ജീവിതം തകര്‍ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് യുവാവ് നല്കിയ പരാതിയിലാണ് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കാന് വിധി വന്നത്. എറണാകുളം മരട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണു വിധി.
വിവാഹ ശേഷവും യുവതി മറ്റൊരാളുമായി ബന്ധം തുടര്‍ന്നതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്. വിവാഹ സമയത്തു വരന്റെ കുടുംബം നല്കിയ 32 ഗ്രാം സ്വര്‍ണാഭരണമോ നിലവിലെ വിപണിമൂല്യമോ ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നല്‍കണമെന്നും ജഡ്ജി ഡോണി തോമസ് വര്‍ഗീസ് നിര്‍ദേശിച്ചു. ഹര്‍ജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായുള്ള ബന്ധം തുടരുകയായിരുന്നു. യുവതിയുടെ വിവാഹേതര ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നെന്നും യുവാവ് പറയുന്നു.


