കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സഹൃദയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിൻ്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : പഞ്ചായത്ത് സഹൃദയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിൻ്റെ ഭാഗമായി ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി.എൻ. പണിക്കരുടെ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി അദ്ധ്യക്ഷനായി. പുളിയൻമല ഗവ. ട്രൈബൽ സ്കൂൾ മുൻ പ്രഥമാധ്യാപകൻ കെ.എ.ജലാലുദീൻ അനുസ്മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കൊച്ചുറാണി തോമസ്, പഞ്ചായത്തംഗം സുറുമി, വയോജന വേദി പ്രസിഡണ്ട് എൻ.സോമനാഥൻ, സെക്രട്ടറി ഏ.ജി.പി ദാസ്, മുൻ പഞ്ചായത്തംഗം അഡ്വ: എം.എ.റിബിൻഷാ, ലൈബ്രേറിയൻ മോഹൻ സബിന, കവയത്രി സോമി എസ് ഹുസൈൻ, പി.ഐ.ഇബ്രാഹിം കുട്ടി,ജിൻസി ജോസഫ്, ആസിഫ് അലിയാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles