വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് കാര്യമായ പ്രാതിനിധ്യം. സിനിമയെ വ്യവസായമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ കൈയ്യടിച്ചുകൊണ്ടാണ് സിനിമ ലോകം ഏറ്റെടുത്തത്. നടപടി സ്വാഗതാർഹമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ മേഖലയ്ക്ക് പുത്തനുണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന് പറഞ്ഞ മോഹൻലാൽ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി പറഞ്ഞു.
കൊച്ചിയിൽ ജെ.സി. ഡാനിയേലിന്റെ പേരിൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. സലിം കുമാറിന്റെ ഓർമയ്ക്കായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ തുടങ്ങിയവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.


