അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ തലയിൽ ചക്കവീണ് പരിക്ക് : സംഭവം കോട്ടയം പാക്കിൽ പന്നിമറ്റത്ത് റോഡിൽ

കോട്ടയം : പാക്കിൽ പന്നിമറ്റത്ത് റോഡിൽ അച്ഛനൊപ്പം ബൈക്കിൽ പോവുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ തലയിൽ ചക്ക വീണ് പരിക്ക്. ഇന്നലെ ഉച്ചയോടു കൂടിയാണ് പാക്കിൽ പന്നി മറ്റത്ത് റോഡിലൂടെ അച്ഛനൊപ്പം പോവുകയായിരുന്ന ഷാഹിദിന്റെ തലയിൽ ചക്ക വീണത്. അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഷാഹിദിന് കഴുത്തിന് പരിക്കേറ്റു.കുട്ടി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിൽ ചികിത്സയിലാണ്.പരുത്തുംപാറ പറപാറക്കുളം സ്വദേശി ഷിഹാബ് നെസിയ ദമ്പതികളുടെ മകനാണ് ഷാഹിദ്.

Advertisements

അച്ഛനൊപ്പം ബൈക്കിൽ മദ്രസയിലേക്ക് പോകുമ്പോഴാണ് 40 അടി മുകളിൽ നിന്നും ചക്ക വീണത്. കുട്ടി ഈ സമയം ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.ഏകദേശം ഒരു മാസത്തെ ബെഡ്റസ്റ്റ് ആണ് കുട്ടിക്ക് ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.റോഡിനോട് ചേർന്ന പ്ലാവിൽ നിരവധി ചക്കകളാണ് ഇപ്പോഴും നിൽക്കുന്നത്. ഇത് ഏതു നിമിഷം വേണേലും റോഡിലൂടെ നടന്നു പോകുന്നവരുടെയും വാഹനത്തിൽ പോകുന്നവരുടെയും ദേഹത്തേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Hot Topics

Related Articles