കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വെട്ടിപ്പറമ്പ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, സെൻജുറി സ്റ്റാപ്പിൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ബി.എസ്.എൻ.എൽ ,മനലേൽപ്പീടിക,കാളചന്ത എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഉള്ളതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.  കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന എണ്ണപ്പന, ഗായത്രി സ്കൂൾ, വൈക്കോൽപാടം, ചകിണി പാലം,  എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക, അമ്പലത്തുകുന്നു,മുണ്ടക്കുന്നു,പൂവത്തലപ്പ് ടവർ എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അച്ചൻ പടി, ചാത്തൻപാറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചൂരനോലി , മാടപ്പള്ളി എൻ.ഇ.എസ് ബ്ലോക്ക്, ബ്ലോക്ക് ആശുപത്രി(പി.എച്ച്.സി)എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ  വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷൻ പരിധിയിൽ ലവ്ലി ലാൻഡ്, ചേലച്ചിറ, പാപ്പാൻചിറ എന്നിവിടങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , ഓഫീസ് , അടവിച്ചിറ , മാടത്തരുവി , കൊച്ചുപ്പള്ളി , മണിമുറി  എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:00 വരെ വൈദ്യുതി മുടങ്ങും. 

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ്,മാർത്തോമാ,തൃകൈയിൽ,പള്ളിക്കുന്ന്,കുരുമുളക്,ബോട്ട് ജെട്ടി   എന്നീ  ട്രാൻസ്ഫോർമറുകളുടെ   പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ ഉച്ചയ്ക്കു    2:00 വരെ  വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, പാലാഴി വില്ല, നടേപ്പാലം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles