റാന്നി പഴവങ്ങാടി: സേവാഭാരതി റാന്നി പഴവങ്ങാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21, 2026 ഞായറാഴ്ച രാവിലെ 6:45ന് കരയോഗമന്ദിരം, റാന്നി പഴവങ്ങാടിയിൽ വെച്ച് യോഗാദിന പരിപാടി സംഘടിപ്പിച്ചു.


യൂണിറ്റ് പ്രസിഡന്റ് രജിന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷിജു നെപ്പോളിയൻ നിലവിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. സുരേഷ് കുമാർ യോഗ സന്ദേശം നൽകി. “ലഹരി മുക്ത കേരളം, ആരോഗ്യയുക്ത കേരളം” എന്നതായിരുന്നു പരിപാടിയുടെ മുഖ്യ സന്ദേശം.
താലൂക്ക് സംഘചാലക് മാനനീയ മധുസൂദനൻ പിള്ള, എൻ എസ് എസ് കരയോഗം പ്രസിഡന്റ് ഗോപാലകൃഷ്ണ കുറുപ്പ്, പഞ്ചായത്ത് മെമ്പർ മോനായി പുന്നൂസ്, ആതിര എസ് നായർ, ബിനിറ്റ് മാത്യു, അനി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് യോഗാചര്യൻ ശ്രീ. ദിബു പൈതൃകയുടെ നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവയുടെ പരിശീലനം നടന്നു. കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, മുതിർന്നവർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതാണെന്നും അത് ദിനചര്യയുടെ ഭാഗമാക്കണമെന്നും ആഹ്വാനം ചെയ്തു. ആരോഗ്യസംരക്ഷണവും മാനസിക സമാധാനവും സംബന്ധിച്ച ബോധവത്കരണ സന്ദേശങ്ങളും നൽകി.
യൂണിറ്റ് സെക്രട്ടറി ശ്രീ. മുരളീധരൻ നായർ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി പരിപാടി സമാപിച്ചു.


