കോട്ടയം : കോട്ടയം ഏറ്റുമാനൂർ മംഗളം കലുങ്കിൽ തീ പിടിത്തം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഡീസൽ ജനറേറ്ററും ബൈക്കും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 3. 30 മണിയോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഏറ്റുമാനൂർ മംഗളം കലുങ്ക് ജംഗ്ഷഷനിലെ പഴയമ്പള്ളിൽ ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തീ പിടിച്ച് കത്തി നശിച്ചത്. ഈ രണ്ട് നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലുള്ള മുറിയിലാണ് തീ പടർന്നു പിടിച്ചത്. കോട്ടയം അഗ്നി രക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് വാഹനം എത്തി ഫോം ഉപയോഗിച്ച് അര മണിക്കൂർ പ്രവർത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സ്റ്റേറ്റ് ടാക്സ് ഓഫീസ് പ്രവർത്തിക്കുണ്ട്, തൊട്ട് അടുത്ത് ഒരു ടെക്സ്റ്റൈൽ ഷോപ്പ്, ബേക്കറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഫയർ ഫോഴ്സിന്റെ സമയോചിതയ ഇടപെടൽ കൊണ്ട് മാത്രമാണ് കെട്ടിടത്തിൽ തീ പടരാതിരുന്നത്. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു. ഏറ്റുമാനൂർ നിവാസികളുടെ വർഷങ്ങളായി ഉള്ള ആവശ്യമാണ് ഫയർ ഫോഴ്സിന്റെ ഒരു സ്റ്റേഷൻ ഏറ്റുമാനൂർ സ്ഥാപിക്കുക എന്നത് 2026 ജനുവരി മാസം മുതൽ ജൂൺ മാസം വരെ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അതിനടുത്തുള്ള പഞ്ചായത്തുകളിലും ആയി 110 ഓളം തീപിടിത്തങ്ങളും 35 ഓളം മറ്റു അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു വർഷം ഏകദേശം 230 ഓളം അപകടങ്ങൾ, തീപിടിത്തങ്ങൾ , വെള്ളത്തിൽ ആളുകൾ പോകുന്നതുമായി ഏറ്റുമാന മുസപ്പാലിറ്റിയും അതിനടുത്തുള്ള പഞ്ചായത്തുകളിലുമായി കോട്ടയം അഗ്നി രക്ഷാ നിലയത്തിൽ കാൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 15 കിലോ മീറ്റർ അകലെയുള്ള കോട്ടയം അഗ്നി രക്ഷാ നിലയത്തിൽ നിന്നുമാണ് ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ എത്തിച്ചേരേണ്ടത് . പകൽ സമയങ്ങൾ എംസി റോഡിലെ വാഹനങ്ങളുടെ തിരക്കുകൾ കാരണം അപകട സ്ഥലങ്ങളിൽ എത്താൻ വളരെ പ്രയാസകരവുമാണ്. ഏറ്റുമാന്നൂർ കേന്ദ്രികരിച്ച് ഒരു ഫയർ ഫോഴ്സിന്റെ നിലയം സ്ഥാപിക്കുകയാണ് എങ്കിൽ ഇതുപോലെയുള്ള അപകട ഘട്ടങ്ങളിൽ ജനങ്ങൾക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.













