കോട്ടയം ജില്ലയിലെ ഷാപ്പ് ലൈസൻസിലെ ബിനാമി ഇടപാടുകൾ  പരിശോധിക്കണമെന്ന് കേരള കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ ജോസഫ്

അയ്മനം പരിപ്പ് 900 ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച് യുവാവ് മരിക്കുവാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ്  അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ ആവശ്യപ്പെട്ടു . ഈ സാഹചര്യം കണക്കിലെടുത്ത് ഷാപ്പുകളിലും ഹോട്ടലുകളിലും ഭക്ഷണ പദാർത്ഥങ്ങളുടെ പരിശോധന കൂടുതൽ കർശനം ആക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ ഷാപ്പുകൾ ലൈസൻസി നേരിട്ട് നടത്തുന്നതല്ല എന്ന് വ്യാപകമായ പരാതി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ ഷാപ്പ് ലൈസൻസിന്റെയും ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അബ്കാരി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഷാപ്പുകൾക്ക് എതിരെ ശക്തമായ നടപടി എക്സൈസ് വകുപ്പ് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. 

Advertisements

Hot Topics

Related Articles