സി.എം.എസ് കോളേജ് ഹയർസെക്കൻഡറി സ്‌കൂളിൽ യോഗാ ദിനാചരണം നടത്തി

കോട്ടയം: സി.എം.എസ് കോളേജ് ഹയർസെക്കൻഡറി സ്‌കൂളിൽ യോഗാ ദിനാചരണം നടത്തി. കോട്ടയം ആയുർവേദിക് മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലനം സംഘടിപ്പിച്ചത്. യോഗാ ഇൻസ്ട്രക്ടർ ഡോ.അഖിൽ ടോം, കോട്ടയം ഏരിയ പ്രസിഡന്റ് മഞ്ജു എ ജോസ്, കോട്ടയം ഏരിയ വനിതാ കമ്മിറ്റി കൺവീനർ ഡോ.സിഞ്ജു മാത്യു, ഡോ.മിഥുൻ ജെ.കല്ലൂർ, സ്‌കൂൾ പ്രിൻസിപ്പൽ റോസ്ലിൻ എം.ജോയി എന്നിവർ യോഗത്തിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles