സ്ഥലംമാറ്റത്തിലെ അപാകതകൾ : സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിൽ

കോട്ടയം : വിവേചനപരമായ മാനേജ്മെൻ്റ് നടപടികളിൽ പ്രതിഷേധിച്ച്, എസ് ബി ഐ ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്.
ക്ലറിക്കൽ ജീവനക്കാരുടെ തസ്തികാ മാറ്റത്തിലും സ്ഥലംമാറ്റത്തിലും കൃത്യമായ
മാനദണ്ഡം പാലിക്കാത്തതും നടപടിക്രമങ്ങളിൽ
സുതാര്യതയില്ലാത്തതും ചൂണ്ടിക്കാണിച്ചാണ്  എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

Advertisements

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ സ്ഥലം
മാറ്റത്തിന് കൃത്യമായ നയം നിലവിലുണ്ടെങ്കിലും, താഴെത്തട്ടിൽ  ഇവ അട്ടിമറിക്കപ്പെടുകയാണ്. ഇതിൻ്റെ പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായും ജീവനക്കാർ സംശയിക്കുന്നു.  തന്നിഷ്ടക്കാരായ ചില ഉന്നത ഉദ്യോഗസ്ഥർ നടത്തുന്ന വഴി വിട്ട നീക്കങ്ങളാണ് കുഴപ്പങ്ങൾക്ക് പിന്നിൽ എന്നാണ് ആരോപണം. അർഹതയുള്ള  പല മുതിർന്ന ജീവനക്കാർക്കും ഇത്തവണ തസ്തിക മാറ്റം നിഷേധിക്കപ്പെട്ടതായി യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. ഇതേ സമയം, പക്ഷപാതപരമായ   മാനേജ്മെൻ്റ് നടപടികൾ തുറന്നു കാട്ടാൻ ശ്രമിക്കുന്ന യൂണിയൻ പ്രവർത്തകരെ  പ്രതികാരബുദ്ധിയോടെ നേരിടുന്നതായും പരാതിയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30 ന് കളക്‌ടറേറ്റിന് എതിർവശമുള്ള എസ്ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി എസ്. ഹരിശങ്കർ ധർണ്ണ ഉദ്ഘാടനം ചെയ്യും. ജീവനക്കാരോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകാത്ത പക്ഷം, പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് കടക്കാനാണ് തീരുമാനം എന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.

Hot Topics

Related Articles