കുമരകം: സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന് വിജയം സമ്മാനിച്ച താരങ്ങളിൽ കേരളത്തിന്റെ അഭിമാനമായ അദിത് കെ. ഗിരിയും ഉൾപ്പെട്ടു.
കോട്ടയം ജില്ലയിലെ കുമരകത്തെ ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ. ഗിരി, ഇന്ത്യൻ ജേഴ്സിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഫൈനൽ മത്സരത്തിൽ ശക്തരായ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.
ചാമ്പ്യൻഷിപ്പ് വിജയത്തിന് പിന്നാലെ ട്രോഫിയുമായി അദിത് കെ. ഗിരി ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.രാജ്യത്തിനായി സ്വർണമെഡൽ നേടിയതോടെ അദിത്തിനും കുടുംബത്തിനും സ്കൂളിനും നാട്ടുകാർക്കും വലിയ അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്.
അദിത്തിന്റെ ഈ നേട്ടത്തിന് സ്കൂൾ അധികൃതർ, അധ്യാപകർ, സഹപാഠികൾ, കായികപ്രേമികൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കാളിയായ അദിത് കെ. ഗിരിയുടെ നേട്ടം കുമരകത്തിനും കോട്ടയം ജില്ലയ്ക്കും അഭിമാന നിമിഷമായി. കുമരകം കാട്ടകശേരിൽവീട്ടിൽ ഗിരീഷിന്റെയും അജിതയുടെയും മകനാണ് അദിത്. കായിക
അധ്യാപകനായ പി.ടി.ഹരിയുടെ പരിശീലനത്തിലാണ് ഈ നേട്ടംകൈവരിച്ചത്.
സ്കൂൾ അങ്കണത്തിൽ ചേർന്ന
അനുമോദന യോഗത്തിൽ ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശ് അഭിമാനകരമായ വിജയംനേടിയ അദിത്ത്.കെ.ഗിരിക്ക് ക്യാഷ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി.
യോഗത്തിൽ പ്രിൻസിപ്പൽ എസ് സുനിമോൾ അധ്യക്ഷയായിരുന്നു.ദേവസ്വം ആക്ടിംഗ് സെക്രട്ടറി കെ.ആർ. ദിലീപ്, ഹെഡ്മിസ്ട്രസ് സുജാ പി ഗോപാൽ , പിടിഎ മുൻ പ്രസിഡന്റ് വിസി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
ബാബു എ ടി സ്വാഗതവും ധനലാൽ നന്ദിയും രേഖപ്പെടുത്തി.


