കോട്ടയം: ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ ആവേശത്തിൽ ബസേലിയസ് കോളജിൽ കാൽപന്തുകളിയുടെ ആരവം നാളെ ഉയരും. നാളെ ഉച്ചയ്ക്ക് 12ന് നടക്കുന്ന ടീം ലോഞ്ചിങ്ങിൽ കോളജിലെ വിദ്യാർത്ഥികൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ മൂന്നു ടീമുകളായി തിരിയും. വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന ടീമുകളുടെ നേതൃത്വത്തിലാണ് വിവിധ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള ഫാഷൻഷോ മത്സരമായ ബസേലിയൻ കിറ്റ് വാക്ക്, പെനാലിറ്റി ഷൂട്ടൗട്ട് മത്സരമായ പെനാലിറ്റി ബോക്‌സ്, ഫുട്‌സാൽ മത്സരമായ പിച്ച് ബാറ്റിൽ, ഫുട്‌ബോൾ ഫിലിം ഫെസ്റ്റിവലായ സിനി പിച്ച്, ഫുട്‌ബോൾ ക്വിസ്, ഫാൻസോൺ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫുട്‌സാലിൽ മൂന്ന് ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ.ഡോ. മനോജ് നാരായണൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഫിലിം ഫെസ്റ്റിവലിൽ പെലെ ബർത്ത് ഓഫ് എ ലെജൻഡ്, ഓഫ്‌സൈഡ്, എസ്‌കേപ്പ് ടു വിക്ടറി എന്നീ സിനിമകൾ കോളജ് ഡിജിറ്റൽ തീയേറ്ററിൽ പ്രദർശിപ്പിക്കും.
ഫുട്‌ബോൾ ആവേശത്തിൽ ബസേലിയസ് കോളജ്; കോളേജിൽ കാൽപന്ത് കളിയുടെ ആരവം നാളെ ഉയരും


