പുത്തൻ സംരംഭകരെ പ്രോൽസാഹിപ്പിക്കണം: ഫ്രാൻസിസ് ജോർജ് എം.പി

ഫോട്ടോ: കോട്ടയത്ത് നടന്ന ജില്ലാതല ബാങ്കേഴ്സ് മീറ്റ് ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം: അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ യുവാക്കൾ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ തയ്യാറായാൽ അവരെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് ബാങ്കുകളും വ്യവസായ വകുപ്പും ചെയ്യേണ്ടതെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റാമ്പിന്റെ
(Raising and Accelerating MSME performance) (RAMP)-ഭാഗമായി കോട്ടയം ജില്ലയിലെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (MSME) സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് , വിവിധ ബാങ്ക് വായ്‌പകളെക്കുറിച്ചും വ്യവസായ വകുപ്പിൻ്റെ പദ്ധതികളെക്കുറിച്ചും അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച ‘ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ‘കോട്ടയം ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുകൾ സംരംഭകരോട് തികച്ചും നീതിപൂർവ്വമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. വായ്പയ്ക്കായി സമീപിക്കുന്ന സംരംഭകരോട് അനുകൂലമായ നിലപാട് സ്വീകരിക്കാനും, തിരിച്ചടവ് മുടങ്ങുന്ന സാഹചര്യങ്ങളിൽ പെട്ടെന്നുള്ള കർശന നടപടികളിലേക്ക് കടക്കാതെ നിലവിലുള്ള എം.എസ്.എം.ഇ റിവൈവൽ ആൻഡ് റീഹാബിലിറ്റേഷൻ (MSME Revival and Rehabilitation) സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി അവർക്ക് ആവശ്യമായ സമയവും അവസരവും നൽകാനും ബാങ്കുകൾ തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

പത്ത് കോടി രൂപ വരെയുള്ള CGTMSE കവർ സ്കീം നിലവിലുണ്ടായിട്ടും ബാങ്കുകൾ അത് അനുവദിക്കുന്നതിൽ വിമുഖത കാണിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും, ഈ പദ്ധതി സംരംഭകർക്ക് ഫലപ്രദമായി ലഭ്യമാക്കുകയും വേണം. സർഫാസി (SARFAESI) ആക്ട് പ്രകാരമുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ്, സംരംഭങ്ങൾക്ക് പുനരുജ്ജീവനത്തിനുള്ള (Revival) കൃത്യമായ അവസരം നൽകേണ്ടതുണ്ട്. കൂടാതെ, എം.എസ്.എം.ഇ യൂണിറ്റുകളുടെ അഭിവൃദ്ധിക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന ‘ചാമ്പ്യൻസ്’ (CHAMPIONS) പോർട്ടൽ പദ്ധതിയിലേക്ക് കോട്ടയം ജില്ലയിൽ നിന്നുള്ള അർഹരായ സംരംഭകരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാങ്ക് വായ്പകൾ സമ്മേളനത്തിൽ വിതരണം ചെയ്തു.

കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി. എ സ്വാഗതം ആശംസിച്ചു.
മുഖ്യപ്രഭാഷണം,മുഹമ്മദ് ഉമ്മർ (ഡെപ്യൂട്ടി ജനറൽ മാനേജർ, എസ്.ബി.ഐ, കോട്ടയം) നിര്‍വ്വഹിച്ചു. പ്രത്യേക പ്രഭാഷണം അനുരാജ് എം.എസ് (എൽ.ഡി.എം, കോട്ടയം) നടത്തി.

മനോജ് കെ (അസിസ്റ്റൻ്റ് ജനറൽ മാനേജർ,കെ.എസ്.എഫ്.ഇ, കോട്ടയം), വെങ്കിടേശൻ എസ് (ഡിവിഷണൽ മാനേജർ /
റീജിയണൽ ഓഫീസർ, കാനറ ബാങ്ക്, കോട്ടയം) ബിന്ദു എം, റീജിയണൽ ഹെഡ് (ഫെഡറൽ ബാങ്ക്, കോട്ടയം) ശോഭ കെ.കെ, റീജിയണൽ മാനേജർ (കേരള ഗ്രാമീൺ ബാങ്ക്, കോട്ടയം) ടി. പി ജോസഫ് (ഡി.ജി.എം, കേരള ബാങ്ക്, കോട്ടയം), മിനിമോൾ സി.ജി (മാനേജർ, ഡി.ഐ.സി, കോട്ടയം),
എന്നിവർ ആശംസ അറിയിച്ചു, നന്ദി പ്രകാശനം മേരി ജോർജ്ജ് (മാനേജർ, ഡി.ഐ.സി, കോട്ടയം) എന്നിവർ പ്രസിദ്ധീകരിച്ചു.

Hot Topics

Related Articles