പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു. വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത്. 24 വയസ്സായിരുന്നു.രാവിലെ 9 മണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് എമ്മി ആറ്റിലേക്ക് ചാടിയ വിവരം പോലീസിനെ അറിയിക്കുന്നത്. ഈ സമയം എമ്മിയുടെ ബാഗും ഫോണും പാലത്തിൽ ഇരിപ്പുണ്ടായിരുന്നു. മരണ കാരണം വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
Advertisements


