അയ്മനം മുട്ടേൽ-കാവനാൽച്ചിറ- പരിപ്പ് റോഡ് ദുരിതത്തിൽ ; കുഴികൾ അടച്ച് താൽക്കാലിക പരിഹാരവുമായി പ്രദേശവാസികൾ ;സ്ഥിരപരിഹാരം ആവശ്യപ്പെട്ട് ജനങ്ങളുൾ പ്രതിഷേധത്തിലേയ്ക്ക്  

കോട്ടയം : അയ്മനം ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലെ *മുട്ടേൽ – കാവനാൽച്ചിറ- പരിപ്പ്* റോഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. കുഴികളും കുണ്ടുകളും നിറഞ്ഞ ഈ റോഡിലൂടെ വാഹനയാത്ര അതീവ ദുഷ്‌കരമായിട്ടും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ കാര്യമായ രീതിയിൽ പതിഞ്ഞിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

Advertisements

ഇതിനെത്തുടർന്ന് വേറെ മാർഗമില്ലാത്തതിനാൽ പ്രദേശവാസികൾ തന്നെ മുന്നിട്ടിറങ്ങി റോഡിലെ കുഴികൾ അടച്ച് താൽക്കാലികമായി വാഹന ഗതാഗതം സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് യാത്രക്കാർക്ക് ഇപ്പോൾ ചെറിയൊരു ആശ്വാസം നൽകുന്നുണ്ടെങ്കിലും, സ്ഥിരപരിഹാരമല്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് കുഞ്ഞ് പോളക്കാട്ടിൽ, ബോസ് പുത്തൻപുരയിൽ, കിരൺ പൂതിയാട്ട്, ബെന്നി പുളിക്കൽതറ, സേവ്യർകുട്ടി മണ്ണൂപറമ്പിൽ, ജോണിച്ചൻ കണ്ടമുണ്ടാരിൽ എന്നിവർ നേതൃത്വം നൽകുന്നു. ജനങ്ങൾക്ക് താൽക്കാലികമായെങ്കിലും സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇവരുടെ സേവനപ്രവർത്തനം അഭിനന്ദനാർഹമാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണുകയും, റീ-താറിംഗ് ഉൾപ്പെടെയുള്ള പുനർനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ബന്ധപ്പെട്ട അധികാരികളോടും ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷിനോടും അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles