കോട്ടയം: കഞ്ഞിക്കുഴിയിലെ മുൻസിപ്പൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ക്ലിൻറ് സ്റ്റുഡിയോയുടെ ഉടമയെ സ്റ്റുഡിയോക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശിയും കുതിരക്കാലായിൽ വീട്ടിൽ എം. ജെ. ജോർജിനെയാണ് (80) മരിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ഞിക്കുഴി മടുക്കാനി സ്വദേശിയായ ജോർജിന്റെ മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.
Advertisements


